ബാണാസുരസാഗര്‍ അണക്കെട്ടില്‍ നാലുപേരെ കാണാതായി

0
161

കല്‍പ്പറ്റ: വയനാട്‌ ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ്‌ നാലു പേരെ കാണാതായി. വയനാട്‌, കോഴിക്കോട്‌ സ്വദേശികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്നലെ രാത്രി ഡാമില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.

കോഴിക്കോട്‌ തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍, ബാണാസുരസാഗറിന്‌ സമീപവാസിയായ സിങ്കോണ എന്നിവരെയാണ്‌ കാണാതായത്‌. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.

അനുവാദമില്ലാതെ,കൊട്ടത്തോണിയില്‍ഡാമിനകത്ത്‌മീന്‍പിടിക്കാന്‍ഇറങ്ങിയഏഴംഗസംഘമാണ്‌ അപകടത്തില്‍പ്പെട്ടതെന്ന്‌ പോലീസ്‌ അറിയിച്ചു. ഏഴംഗസംഘമാണ്‌ മീന്‍പിടിക്കാനെത്തിയത്‌. മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടു.

LEAVE A REPLY