സഹപാഠികളുടെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

0
181

ന്യൂദല്‍ഹി: സഹപാഠികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന്‌ അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. വടക്കന്‍ ദല്‍ഹി രോഹിണിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 11കാരന്‍ വിശാലാണ്‌ മരിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.വാക്കു തര്‍ക്കത്തെ തുടര്‍ന്ന്‌ വിശാലും നാല്‌ സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയായിരുന്നു.

എന്നാല്‍ സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍ വിശാല്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. പിറ്റേ ദിവസം കഠിനമായ വയറു വേദന അനുഭവപ്പെട്ട വിശാലിനെ ദല്‍ഹിയിലെ അംബേദ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്‌ചയാണ്‌ വിശാല്‍ മരിച്ചത്‌.ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതമേറ്റതാവാം മരണകാരണമെന്നും പോലീസ്‌ പറഞ്ഞു.

LEAVE A REPLY