മലയാള സിനിമയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ.  ഇന്നലെ വന്ന ചെറുനടന്‍മാര്‍ കോടികളുടെ സിനിമ നിര്‍മിക്കുന്നു.  ഇവര്‍ ദിലീപിന്‍റെ ബിനാമികളോ?

0
773

 

കൊച്ചി: നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നരോപിച്ചു സിനിമാതാരം ദിലീപ് പോലീസ് പിടിയിലായതോടെ അതിഭികരമായ കഥകളാണ് പുറത്ത് വരുന്നത്. മലയാള സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന പണത്തെ റിയല്‍എസ്റ്റേറ്റിലേക്കും കോടികളുടെ ബിസിനസിലേക്കും തള്ളിമാറ്റി കോടികള്‍ കൊയ്യുന്നവരായി മാറിയ കഥയാണ് പുറത്ത് വരുന്നത്. താരപരിവേഷത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി വിലസുകയായിരുന്നു ഇവരെല്ലാമെന്നാണ് കഥ. അടുത്ത കാലത്തു ചെറുവേഷങ്ങളില്‍ മാത്രം അഭിനനയിച്ചു പണം സമ്പാദിച്ചിരുന്ന ചെറുനടന്‍മാര്‍ പലരും സിനിമ നിര്‍മാണവുമായി രംഗത്തിറങ്ങി കഴിഞ്ഞു. കോടികള്‍ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യയിലെ സൂപ്പര്‍നായികമാരെ വച്ചുപോലും സിനിമ എടുക്കാന്‍ ഇവര്‍ തയാറെടുക്കുന്നു. ഒരേ സമയം രണ്ടു സിനിമ വരെ പ്ലാന്‍ ചെയ്തിരിക്കുന്നു. ചുരുങ്ങിയതു 20 കോടിയുടെ ബജറ്റ് വരുന്ന സിനിമയെ കുറിച്ചു ഇവര്‍ സംസാരിക്കുന്നു. മലയാളത്തിലെ സൂപ്പര്‍യുവതാരങ്ങളെ അഭിനയിപ്പിക്കാന്‍ കരാര്‍ വയ്ക്കുന്നു. ഈ സിനിമകളിലെല്ലാം തരക്കേടില്ലാത്ത ചെറുവേഷങ്ങള്‍ ഇവര്‍ ചെയ്യുന്നു. തിരുവനന്തപുരത്തു ഹോട്ടലില്‍ താമസിച്ചു ബില്‍ കൊടുക്കാന്‍ ഒരു കൊല്ലത്തിനുള്ളില്‍ കഴിയാത്ത ചെറുനടനും സിനിമ നിര്‍മിക്കുന്നു. ഇവരെല്ലാം ദിലീപിനുവേണ്ടി രംഗത്തിറങ്ങി വെട്ടിയിലായവരാണെനനുള്ളതാണ് പ്രത്യേകത.
സിനിമയില്‍ തന്നെ ചെറുനടന്‍മാരെ ദിലീപ് ബിനാമികളാക്കിയോ എന്ന അന്വേഷണം ശക്തമാണ്. അല്ലെങ്കില്‍ ഇവര്‍ക്കൊന്നും കോടികളുടെ സിനിമ എടുക്കാന്‍ കഴിയില്ല. ദിലീപിന്‍റെ ബിനാമി എന്നു ചിന്തിക്കാനും കാരണമുണ്ടെന്നു ഇതിനെ കുറിച്ചു പറയുന്നവര്‍ വ്യകതമാക്കുന്നു. ഇവര്‍ പീഡിപ്പിക്കപ്പെട്ട നടിയെ ആക്ഷേപിച്ചവരും ദിലീപിനുവേണ്ടി വാദിച്ചവരുമാണ്. യുവതാരങ്ങളുടെ കൂട്ടത്തില്‍ ഇവരെല്ലാം വേറിട്ടു നില്‍ക്കുന്നു. ദിലീപ് പോലും കാവ്യബന്ധത്തിന്‍റെ പേരില്‍ മാത്രമായിരുന്നില്ല സുനിലിനു ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പോലീസ് നിഗമനം. റിയല്‍എസ്റ്റേറ്റുമായി ബന്ധപ്പെട്ട സംഭവവും ഇതിലേക്ക് വെളിച്ചം വീശുന്നു. കേരളത്തിലെ വിവിധ മേഖലകളില്‍ പ്രത്യേകിച്ചു കൊച്ചിയില്‍ സ്ഥലം വാങ്ങി കൂട്ടിയിരിക്കുകയാണ്. ചെറുനടന്‍മാരെ പോലീസ് നിരിക്ഷിച്ചുവരികയാണ്. ഇതില്‍ പലരെയും പോലീസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. പൈപ്പ് വെള്ളം കുടിച്ചും പട്ടിണിക്കു കിടന്നും സിനിമയില്‍ ചെറുവേഷങ്ങളില്‍ മാത്രം രംഗത്തിറങ്ങിയ കുറെ നടന്‍മാര്‍ ഇന്നു കോടികളുടെ സിനിമ നിര്‍മിക്കുന്നതെതിനെ കുറിച്ചു അന്വേഷിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

LEAVE A REPLY