മഞ്ഞപിത്തത്തിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‌

0
974

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇത്തവണ മഞ്ഞപിത്ത രോഗങ്ങള്‍ പടരുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ്‌. കാലാവസ്ഥ വ്യത്യാനത്തെ തുടര്‍ന്ന്‌ രോഗപകര്‍ച്ചയ്‌ക്ക്‌ സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ്‌ വ്യക്തമാക്കി.

കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പ്‌ വരുത്തുക, കഴിക്കുന്ന ഭക്ഷണം അണുവിമുക്തമാകാന്‍ ശ്രദ്ധിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ മുന്‍കരുതലെന്നോണം ആരോഗ്യ വകുപ്പ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

LEAVE A REPLY