മെട്രൊ: ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോര്‍ജ്

0
263

കോട്ടയം: പ്രഥമയാത്രയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിന്‍ സര്‍വിസിന്റെ ചരിത്രത്തില്‍ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടാകുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്ന വാദം സാങ്കേതികമായി നീതികരിക്കാം. എന്നാല്‍, പ്രധാനമന്ത്രിക്കൊപ്പം പ്രഥമയാത്രയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമായിരുന്നു. വികസന കാര്യങ്ങളില്‍ അന്ധമായ രാഷ്ട്രീയ വിരോധം കലര്‍ത്തുന്നതുകൊണ്ടാണ് കേരളത്തിന്റെ പുരോഗതി ഷട്ടില്‍ സര്‍വിസുപോലെ ഇഴയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം റെഡ്‌ക്രോസ് ഹാളില്‍ കേരള യുവജനപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE A REPLY