റോയി സ്റ്റീഫന് ബ്രിട്ടീഷ് എംപയര്‍ മെഡല്‍

0
202

ലണ്ടന്‍: സമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡലിന് മലയാളിയായ റോയി സ്റ്റീഫന്‍ അര്‍ഹത നേടി. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യുകെയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ മെഡല്‍.

2007ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെയാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ ടൈം ജോലിയും ചെയ്ത് കുടുംബത്തേയും നോക്കി മൂന്ന് രജിസ്‌ട്രേഡ് ചാരിറ്റികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധ്യമായതാണ് റോയി സ്റ്റീഫന് ഈ അവാര്‍ഡിന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

സ്വിന്‍ഡനിലെ Buckhurstകമ്യൂണിറ്റി സെന്റര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്കുപുറമെ യുകെയിലെ സീറോ മലബാര്‍ സഭയിലും UUkma യിലും റോയി സ്റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളിലുംന്റെ സഹായത്തോടെ Insprie ukkca എന്ന അര്‍ഥദിന സാഹിത്യ ശില്പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള News Letter കളും ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്.

റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015ല്‍ സ്വിന്‍ഡന്‍ ബോറോ കൗണ്‍സില്‍ Pride Of Swindonഅവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2015 ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേയ്ക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും റോയി സ്റ്റീഫന്‍ ഇടം നേടിയിട്ടുണ്ട്.

LEAVE A REPLY