അനന്ത്‌നാഗ്‌ ഭീകരാക്രമണം; പൊലീസുകാരുടെ മൃതദേഹം വികൃതമാക്കി ഭീകരര്‍

0
228

ശ്രീനഗര്‍: കാശ്‌മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കി.
തെക്കന്‍ കാശ്‌മീരിലെ അനന്ത്‌നാഗില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ആക്രമണത്തില്‍ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആറ്‌ പൊലീസുകാരാണ്‌ കൊല്ലപ്പെട്ടത്‌. പുല്‍വാമ സ്വദേശി സബ്‌ ഇന്‍സ്‌പെക്ടറായ ഫിറോസ്‌, പെലീസ്‌ ജിപ്പിന്റെ െ്രെഡവര്‍, മറ്റ്‌ നാല്‌ പൊലീസുകാര്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ തൊയ്‌ബ ഏറ്റെടുത്തിരുന്നു. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ തീവ്രവാദികള്‍ തട്ടിയെടുക്കുകയും ചെയ്‌തു.
പൊലീസ്‌ സംഘത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

അനന്ത്‌നാഗ്‌ ജില്ലയിലെ തജിവാര അചബലില്‍ പൊലീസ്‌ സംഘം സഞ്ചരിച്ച വാഹനത്തിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ആക്രമണത്തില്‍ മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഏറെ നേരം പിന്നിട്ടിരുന്നു.

LEAVE A REPLY