പ്രണവ് ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടി ?? വാര്‍ത്ത വ്യാജമോ?

0
200

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന സിനിമ നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണോ? അങ്ങനെയൊരു വാര്‍ത്ത കുറച്ചുദിവസങ്ങളായി ഇവിടെ പ്രചരിക്കുന്നുണ്ട്. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആദ്യം നിര്‍മ്മിക്കാനിരുന്നത് ആന്റണി പെരുമ്പാവൂര്‍ ആണെന്നും എന്നാല്‍ ഇപ്പോള്‍ ആ ചിത്രം മമ്മൂട്ടിയാണ് നിര്‍മ്മിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നാണ് ഇപ്പോല്‍ ലഭിക്കുന്ന വിവരം. പ്രണവ് ജീത്തു ജോസഫ് ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഈ സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി ആലോചിച്ചിട്ടേയില്ല.

പ്രണവിനെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞ നല്ലവാക്കുകളില്‍ നിന്ന് ആരോ മെനഞ്ഞെടുത്തതാണ് ഈ നിര്‍മ്മാണവാര്‍ത്തയെന്നാണ് വിവരം. എന്തായാലും ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമുള്ള ഒരു അടിപൊളി ത്രില്ലറാണ് പ്രണവിനായി ജീത്തു ജോസഫ് ഒരുക്കുന്നത്. ഇതിനായുള്ള ട്രെയിനിംഗ് ഘട്ടത്തിലാണ് ഇപ്പോള്‍ പ്രണവ്. 20 കോടിയോളം ചെലവിലാണ് പ്രണവിന്റെ ആദ്യചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.

LEAVE A REPLY