മഹാഭാരതത്തിലുടെ മോഹന്‍ലാല്‍ രാജ്യത്തിന്റെ പ്രിയതാരമായി മാറുമെന്ന്‌ ബാഹുബലി നായിക

0
254

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തിലുടെ മോഹന്‍ലാല്‍ രാജ്യത്തിന്റെ പ്രിയതാരമായി മാറുമെന്ന്‌ ബാഹുബലി നായിക അനുഷ്‌ക ഷെട്ടി.

മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിയ്‌ക്കുന്ന മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്ന്‌ ബാഹുബലി നായിക പറയുന്നു. മഹാഭാരത കഥയും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക്‌ തുല്യമാണ്‌. അതുകൊണ്ട്‌ വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത്‌ സ്വാഭാവികം.

വി ആര്‍ ചോപ്രയുടെ നിര്‍മാണത്തില്‍ പണ്ട്‌ ടെലിവിഷന്‍ സീരിയലായി പുറത്തുവന്ന മഹാഭാരതത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ്‌ അനുഷ്‌ക സംസാരിച്ചത്‌. ഞാന്‍ വളരെ കുട്ടിയായിരിയ്‌ക്കുമ്പോള്‍ ദൂരദര്‍ശനില്‍കണ്ട മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്‌ണനായി വന്ന നിതീഷ്‌ ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ്‌ ധീറിനെയുമൊക്കെ ദൈവമായാണ്‌ അന്ന്‌ ആള്‍ക്കാര്‍ ആരാധിച്ചത്‌. അത്രമേല്‍ പ്രിയങ്കരമാണ്‌ ഭാരതീയര്‍ക്ക്‌ ഈ കഥാപാത്രങ്ങള്‍.

മോഹന്‍ലാല്‍ സര്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കും. ജ്ഞാനപീഠപുരസ്‌കാരം നേടിയ എംടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിയ്‌ക്കുന്നു.
അനുഷ്‌ക പറഞ്ഞു

LEAVE A REPLY