ജാതി പേര് ; പുലിവാല്‍ പിടിച്ച് നടി പാര്‍വ്വതി നായര്‍

0
166

പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് നമ്മുടെ സമൂഹത്തില്‍ സംവാദങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുമുണ്ട്. എന്നാല്‍ കേരളത്തിലെ ജാതി വിഷയം തമിഴ്‌നാട്ടിലെ ഒരു ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയായപ്പോള്‍ ചോദ്യങ്ങള്‍ നേരിടേണ്ടത് നടി പാര്‍വതി നായര്‍ക്കാണ്.

സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വേരോടുന്ന കേരളത്തില്‍ എന്തുകൊണ്ട് പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നു എന്നായിരുന്നു ചോദ്യം.

ഞാന്‍ നായര്‍ സമുദായത്തില്‍പ്പെട്ട ആളാണ്. എന്റെ മുത്തശ്ശന്റെ പേര് ശങ്കരന്‍ നായര്‍ എന്നായിരുന്നു. അച്ഛന്റെ പേര് വേണുഗോപാല്‍ എന്ന് മാത്രമായിരുന്നു. അച്ഛനും അമ്മയും പുരോഗമന ചിന്താഗതിക്കാരായിരുന്നു. എന്റെ പേര് വന്നപ്പോള്‍ അത് പാര്‍വതി വേണുഗോപാല്‍ നായരായി.
കേരളത്തില്‍ ജാതിപേര്‍ പ്രസ്റ്റീജ് ഇഷ്യുവാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍, തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരാണ് ജാതിപ്പേര്‍ കൂടെ ചേര്‍ക്കുന്നതെന്നു പാര്‍വതി പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസമുള്ളവര്‍ ജാതിപ്പേര്‍ കളയാറുണ്ട്. എന്നാല്‍ മലയാളികള്‍ ഇത്രമാത്രം അഭ്യസ്ഥവിദ്യരായിട്ടും ഇത് തുടരുന്നത് എന്തുകൊണ്ടെന്ന് അവതാരകന്‍ പാര്‍വതിയോട് ചോദിച്ചു.

മലയാളികള്‍ ചില കാര്യങ്ങളില്‍ യാഥാസ്ഥിതികരാണെന്നും പുരോഗമന ചിന്ത കുറവാണെന്നും പാര്‍വതി പറഞ്ഞു. ജാതി വ്യവസ്ഥ എന്നത് ആളുകളെ വേര്‍തിരിക്കുക എന്ന ഉദ്ദേശത്തോട് ഉണ്ടായതല്ലെന്നും തൊഴിലിന്റെ അടിസ്ഥാനത്തില്‍ തിരിച്ചതാണെന്നും പാര്‍വതി പ്രതികരിച്ചു.

തുടര്‍ന്ന് ഷോയില്‍ ശക്തമായ വാദഗതികള്‍ പലരും ഉന്നയിച്ചു. തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്നവരെപ്പോലെ ബഹുമാനം ലഭിക്കാത്തത് എന്ത്‌കൊണ്ടെന്ന് ഒരാള്‍ പാര്‍വതിയോട് ചോദിച്ചു. എന്നാല്‍ നായര്‍ എന്നതും പേരിന്റെ ഭാഗമായി മാത്രമാണ് കരുതുന്നതെന്നും പാര്‍വതി പറഞ്ഞു.

തുടര്‍ന്ന് ശക്തമായി വിമര്‍ശനമാണ് അവതാരകരിലൊരാള്‍ പാര്‍വതിക്കെതിരെ ഉന്നയിച്ചത്. പേരിനൊപ്പം ജാതി ചേര്‍ക്കുന്നതില്‍ ലജ്ജയില്ലേ എന്നും ജാതി പറയുന്നത് മേന്മയല്ലെന്നും അയാള്‍ പ്രതികരിച്ചു.

LEAVE A REPLY