ദ്രാവിഡിനും ധോണിയ്‌ക്കുമെതിരെ രാമചന്ദ്ര ഗുഹ

0
117

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയില്‍ നിന്ന്‌ രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ദ്രാവിഡിനും ധോണിയ്‌ക്കും ഗവാസ്‌ക്കര്‍ക്കുമെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന്‌ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെയും തുറന്നടിക്കുന്നു. ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ്‌ റായിക്ക്‌ അയച്ച കത്തിലാണ്‌ ഇക്കാര്യമുളളത്‌.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ധോണിക്ക്‌ ബിസിസിഐ എ ഗ്രേഡ്‌ താരത്തിനുള്ള ശമ്പളം നല്‍കുന്നത്‌ ശരിയാണോയെന്നുംസൂപ്പര്‍ താരങ്ങളെ ഭയപ്പെട്ടുകൊണ്ടുളള തീരുമാനങ്ങളാണ്‌ ബിസിസിഐയില്‍ നിന്നും ഉണ്ടാകുന്നതെന്നും ഗുഹ ആരോപിക്കുന്നു.

‘ഇന്ത്യന്‍ ടീമംഗങ്ങളുമായി ബി.സി.സി.ഐ ഉണ്ടാക്കുന്ന കരാറില്‍ പോലും സൂപ്പര്‍താര സിന്‍ഡ്രോം ബാധിച്ചിട്ടുണ്ട്‌. അല്ലെങ്കില്‍ ധോണിക്ക്‌ എങ്ങനെ എ ഗ്രേഡ്‌ താരത്തിന്റെ ശമ്പളം ലഭിക്കും. ടെസ്റ്റില്‍ നിന്ന്‌ വിരമിച്ച കളിക്കാരനാണ്‌ ധോനി. എന്നിട്ടും അദ്ദേഹത്തെ എ ഗ്രേഡ്‌ താരങ്ങളുടെ കരാര്‍ പട്ടികയിലാണ്‌ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌” കത്തില്‍ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറെയും ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറുടെ റോള്‍ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ്‌ കമ്പനി കൈകാര്യം ചെയ്യുന്നത്‌ ശിഖര്‍ ധവാനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഗുഹ മടികാണിക്കുന്നില്ല. ഇന്ത്യന്‍ ടീമുമായി കരാറുള്ള ഒരു താരം ഐ.പി.എല്‍ ടീമിന്റെ പരിശീലകന്‍ കൂടി ആകുന്നത്‌ എങ്ങനെയാണെന്ന്‌ തനിക്ക്‌ മനസ്സിലാകുന്നില്ലെന്നാണ്‌ ഗുഹ കത്തില്‍ സൂചിപ്പിക്കുന്നത്‌.

ബിസിസിഐ കുംബ്ലെയെ കൈകാര്യം ചെയ്യുന്ന രീതിയേയും ഗുഹ വിമര്‍ശിക്കുന്നു.

LEAVE A REPLY