സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനെ കുറിച്ച്‌ സച്ചിന്റെ മകള്‍ സാറ

0
637

മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ജീവിത കഥ പറഞ്ഞ ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്‌’ ചിത്രത്തെ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ സച്ചിന്റെ മകള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു.

താന്‍ യഥാര്‍ത്ഥത്തില്‍ അച്ഛന്റെ വലുപ്പം തിരിച്ചറിഞ്ഞിരുന്നില്ലെന്ന്‌ പറയാതെ പറയുകയാണ്‌ സാറ. ‘എല്ലാവരും സച്ചിനെ എങ്ങനെയാണ്‌ കാണുന്നതെന്നും, അവരുടെ മനസില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എന്താണെന്നും ഞാന്‍ ഇതുവരെ ചിന്തിച്ചിരുന്നില്ല. സിനിമ കണ്ട ശേഷമാണ്‌ അച്ഛനോടുള്ള എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും എനിക്ക്‌ തിരിച്ചറിയാന്‍ സാധിച്ചത്‌.’
സച്ചിനെ അച്ഛന്‍ എന്ന രീതിയില്‍ മാത്രം നോക്കി കണ്ടതിനാലാണ്‌ തനിക്ക്‌ അതിന്‌ കഴിയാതിരുന്നതെന്നും മകള്‍ പറയുന്നു.

‘സച്ചിന്‍ എനിക്കെന്നും പ്രയപ്പെട്ട ആച്ഛന്‍ മാത്രമായിരുന്നതിനാലാണ്‌ ഇതൊന്നും എനിക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോയത്‌. അച്ഛനും അമ്മയും കണ്ടു മുട്ടുന്ന രംഗവും അവരുടെ വിവാഹവുമാണ്‌ സിനിമയില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌. ഈ ഭാഗങ്ങള്‍ മനോഹരമായിട്ടാണ്‌ എടുത്തിരിക്കുന്നത്‌ ‘ സാറ പറഞ്ഞു.

LEAVE A REPLY