ഫ്ലവേര്‍സ്….. മലയാളികളുടെ പൂക്കാലം !!..

0
415
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളക്കര ഒന്നിച്ചു നെഞ്ചിലേറ്റിയ ഫ്ലവേര്‍സ് ടിവി, വേറിട്ട ദൃശ്യാനുഭവങ്ങളും വര്‍ണ്ണ വിസ്മയങ്ങളും പ്രവാസി മലയാളി മനസ്സുകളിലേക്ക് വാരി വിതറുവാനായി ഇപ്പോള്‍ അമേരിക്കയിലും.
രണ്ടു വര്‍ഷംകൊണ്ടുതന്നെ ലോകമലയാളികളുടെ മനസ്സില്‍ പകരം വക്കാനാവാത്ത പേരായി മാറിക്കഴിഞ്ഞു ‘ഫ്ലവേര്‍സ്’….’ ഗൃഹാതുരത്വവും മലയാളിത്തവും കോര്‍ത്തിണക്കുന്നതില്‍ ഫ്ലവേര്‍സിന്‍റെ വിജയം പ്രശംസനീയം തന്നെയാണ്.
 പ്രേക്ഷകര്‍ ഇതിനോടകം തന്നെ സ്വീകരിച്ചുകഴിഞ്ഞ അവതാരകരും, അവതരണ മികവും, വ്യത്യസ്ഥമായ പരിപാടികളും, വൈവിധ്യം നിറഞ്ഞ പുതിയ കാഴ്ചകളും, ചെറിയ കുരുന്നുകള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്ന തരത്തിലുള്ള  വിവിധ പരിപാടികളും പ്രായഭേദമന്യേ മലയാളികള്‍  ‘ഫ്ലാവേര്സിനെ’ നെഞ്ചിലേറ്റുവാന്‍ കാരണമായി.
  •  സകലകലാ വൈദഗ്ദ്യം നിറഞ്ഞ മലയാളി വീട്ടമ്മമാരുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി “മലയാളി വീട്ടമ്മ’, വിവിധ കഴിവുകള്‍ ഉള്ളിലൊളിപ്പിച്ച നിരവധി വീട്ടമ്മമാര്‍ക്ക് ഇതൊരു സുവര്‍ണ്ണ വേദിയാണ്.
  • നര്‍മ്മത്തിന്‍റെ പുത്തന്‍ രസക്കൂട്ടുകള്‍ ചാലിച്ച, പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുന്ന ഹാസ്യ പരിപാടി ‘കൊമഡി ഉത്സവം’
  • കുട്ടിക്കുരുന്നുകളുടെ  കുറുംബുകളും കുസൃതിയുമായി ‘കട്ടുറുംബ്’, കുരുന്നുകുസൃതിയും കഴിവുകളും ആസ്വദിക്കാനും അതിലുപരി അവതരിപ്പിക്കാനും ‘കട്ടുറുംബ്’ അവസരമൊരുക്കുന്നു.
  • പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയ ജനപ്രിയ ഹാസ്യ പരിപാടി കോമഡി സൂപ്പര്‍ നൈറ്റ് 2
  • മലയാളികളുടെ ബോധമണ്ഡലത്തില്‍ തിരിച്ചറിവിന്‍റെ വെളിച്ചം വീശുന്ന സംവാദ വേദി “ശ്രീ കണ്ഠന്‍ നായര്‍ ഷോ’
  • നിത്യജീവിതത്തിലെ കൈപ്പും മധുരവും നിറഞ്ഞ അനുഭവങ്ങളെ ചിരിയുടെ രസക്കൂട്ടു ചാലിച്ചവതരിപ്പിക്കുന്ന  ‘ഉപ്പും മുളകും’.
  • ജീവിതത്തെ തൊട്ടറിഞ്ഞ അനുഭവ മുഹൂര്‍ത്തങ്ങളുമായി പരമ്പര ‘ഈറന്‍ നിലാവ്’
  • ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ജീവിതയാത്ര- പരമ്പര ‘രാത്രിമഴ’.
  • സ്ത്രീത്വത്തിന്‍റെ ത്യാഗോജ്ജ്വലമായ ജീവിത മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പരമ്പര ‘സീത’
  • അമേരിക്കന്‍ മലയാളികളുടെ സമകാലിക ജീവിത സ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത വേറിട്ട ദൃശ്യാവിഷ്കാരം ‘അമേരിക്കന്‍ ഡ്രീംസ്’
പ്രവാസി മലയാളികളുടെ മനസ്സു തൊട്ടറിഞ്ഞ ഫ്ലവേര്‍സ് അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലും നിറസാന്നിദ്യമായി മാറി.
ഇതിനോടനുബന്ധിച്ച്  ‘ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും’ ‘ഫ്ലവേര്‍സ് ടി വിയും’ ചേര്‍ന്ന് മലയാളികള്‍ക്കായി വെള്ളിത്തിരയിലെ താരങ്ങള്‍ വിണ്ണിലേക്കിറങ്ങി വരുന്ന  പുരസ്കാര നിശ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ്  ( NAFA ) 2017 ഒരുക്കുന്നു.അമേരിക്കന്‍ ഐക്യനാടുകളില്‍ മലയാള സിനിമക്ക് ലഭിക്കുന്ന  പുരസ്ക്കാരത്തിളക്കമാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ്.
 ജൂലൈ 22ന് മലയാളികളുടെ പ്രിയങ്കരരായ ഒരു കൂട്ടം കലാകാരന്മാര്‍ക്കായി ന്യൂയോര്‍ക്കില്‍ അംഗീകാരപ്പൂമഴ പെയ്യുന്നരാവില്‍  നിവിന്‍ പൊളി, കുഞ്ചാക്കോ ബോബന്‍, ആശ ശരത്, മഞ്ചു വാര്യര്‍, ടോവിനോ തോമസ്‌, അപര്‍ണ ബാലമുരളി, രമേഷ്  പിഷാരടി, ഭാവന, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്‌, ചെമ്പന്‍ വിനോദ്, ഉണ്ണി മേനോന്‍, വാണി ജയറാം, സയനോര, ജോജു ജോര്‍ജ്, സൗബിന്‍ സാഹിര്‍, നീരജ് മാധവ്, വിനയ് ഫോര്‍ട്ട്‌, മനോജ്‌ ജോര്‍ജ്, ബിജിപാല്‍ തുടങ്ങിയ 45ഓളം  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും അര്‍ഹതക്കുള്ള അംഗീകാരം ഏറ്റു വാങ്ങുന്നു.
ഒപ്പം ചടങ്ങിനു മാറ്റുകൂട്ടാന്‍ തമിഴ്, ഹിന്ദി സിനിമാരംഗത്തുനിന്നുമുള്ള പ്രമുഖരുമെത്തുന്നുണ്ട്.
ജൂലൈ 22ന് ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന അവാര്‍ഡ്‌ വിതരണത്തിനോടൊപ്പം ഫ്ലവേര്സ് ടിവി യു എസ് എ യുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ശേഷം ജൂലൈ 23ന് ചിക്കാഗോയില്‍ വച്ച് പുരസ്കാര ജേതാക്കള്‍ക്കായി സ്വീകരണവും തുടര്‍ന്ന്  മെഗാഷോയും  നടത്തുന്നു.
ഫ്രീഡിയ എന്റര്‍ട്ടൈന്‍മെന്റും ഫ്ലവേര്‍സ് ടിവിയും ചേര്‍ന്നൊരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ്  മലയാളികള്‍ക്ക് വ്യത്യസ്തമായൊരു അനുഭവം തന്നെയാകുമെന്നത് തീര്‍ച്ച.
മലയാളികളുടെ സ്വീകരണ മുറികള്‍ വര്‍ണ്ണാഭമാക്കുന്ന കലാകാരന്മാരെ നേരില്‍ക്കാണാനും അവരോടോത്തൊരു  സായാഹ്നം പങ്കിടാനുമുള്ള ഒരു അവസരമാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് 2017.

LEAVE A REPLY