യു.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29 മുതല്‍.

0
320

ഉഴവൂര്‍: ഉഴവൂര്‍ ഫുട്‌ബോള്‍ ക്ലബിന്റെ അഞ്ചാമത് അഖില കേരളാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 29 മുതല്‍ ജൂണ്‍ 4 വരെ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയില്‍ നടത്തപെടും. ദിവസവും വൈകിട്ട് 4മുതല്‍ രാത്രി 9 മണിവരെയാണ് മത്‌സരങ്ങള്‍ നടക്കുക.

ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് കുര്യന്‍ കൈമാരിയേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 25001 രൂപ ക്യാഷവാര്‍ഡും നല്‍കും, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് സജി പള്ളിക്കുന്നേല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷവാര്‍ഡും നല്‍കും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ മെയ് ഇരുപത്തിയെട്ടാം തിയതി വൈകിട്ട് 5 മണിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. 1500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ബന്ധപെടുക: 9961406049, 9447807574.

LEAVE A REPLY