മുംബൈ ഇന്ത്യന്‍സിന്‌ മൂന്നാം ഐപിഎല്‍ കിരീടം

0
340

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പത്താം എഡിഷനില്‍ കിരീടം മുംബൈയ്‌ക്ക്‌. പൂനെയ്‌ക്കെതിരെ ഒരു റണ്‍സിനാണ്‌ മുംബൈയുടെ ജയം.അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ വെറും ഒരു റണ്ണിനാണ്‌ കരുത്തരായ റൈസിങ്‌ പുനെ സൂപ്പര്‍ജയന്‍റ്‌സിനെ മുംബൈ തോല്‍പ്പിച്ചത്‌.

ഐ പി എല്‍ പത്താം സീസണില്‍ പുനെയ്‌ക്കെതിരെ മുംബൈയുടെ ആദ്യത്തെ വിജയമാണിത്‌. ഐ പി എല്‍ ചരിത്രത്തില്‍ മുംബൈയുടെ മൂന്നാമത്തെ കിരീടവും.

ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സിന്‌ വെറും 129 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ അവര്‍ ഒരു ഘട്ടത്തില്‍ 100 പോലും കടക്കില്ല എന്ന്‌ തോന്നിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്രുനാന്‍ പാണ്ഡ്യയും മിച്ചല്‍ ജോണ്‍സനും ചേര്‍ന്ന്‌ അവരെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചു.

ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സ്‌ എടുത്തിരുന്നു. 47 റണ്‍സ്‌ എടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ മികവിലായിരുന്നു മുംബൈ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌.

ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ സ്‌കോര്‍ ആയിരുന്നു മുംബൈയുടേത്‌.

LEAVE A REPLY