Tuesday, July 25, 2017
Sports

Sports

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ്‌ കിരീടം ശ്രീകാന്തിന്‌

സിഡ്‌നി: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡിമിന്‍റണ്‍ കിരീടം ചൂടി. ഒളിമ്പിക്‌ ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോംഗിനെയാണ്‌ ശ്രീകാന്ത്‌ തോല്‍പിച്ചത്‌. സ്‌കോര്‍ 22-10, 21-16. മികച്ച ഫോമില്‍ കളിക്കുന്ന ശ്രീകാന്ത്‌ ആദ്യ സെറ്റില്‍ മികച്ച പോരാട്ടത്തിലൂടെയാണ്‌ ഒളിമ്പിക്‌ ജേതാവിനെ മറികടന്നത്‌. ആദ്യ സെറ്റിലെ ലീഡിന്‍റെ...

ദ്രാവിഡിനും ധോണിയ്‌ക്കുമെതിരെ രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയില്‍ നിന്ന്‌ രാജിവെച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ദ്രാവിഡിനും ധോണിയ്‌ക്കും ഗവാസ്‌ക്കര്‍ക്കുമെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിന്‌ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സൂപ്പര്‍താര സിന്‍ഡ്രോമിനെതിരെയും തുറന്നടിക്കുന്നു. ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ്‌ റായിക്ക്‌ അയച്ച കത്തിലാണ്‌ ഇക്കാര്യമുളളത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ധോണിക്ക്‌ ബിസിസിഐ എ ഗ്രേഡ്‌...

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനെ കുറിച്ച്‌ സച്ചിന്റെ മകള്‍ സാറ

മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ജീവിത കഥ പറഞ്ഞ 'സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്‌' ചിത്രത്തെ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ സച്ചിന്റെ മകള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ അച്ഛന്റെ വലുപ്പം തിരിച്ചറിഞ്ഞിരുന്നില്ലെന്ന്‌ പറയാതെ പറയുകയാണ്‌ സാറ. 'എല്ലാവരും സച്ചിനെ എങ്ങനെയാണ്‌ കാണുന്നതെന്നും, അവരുടെ മനസില്‍ അദ്ദേഹത്തിനുള്ള...

യു.എഫ്.സി. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 29 മുതല്‍.

ഉഴവൂര്‍: ഉഴവൂര്‍ ഫുട്‌ബോള്‍ ക്ലബിന്റെ അഞ്ചാമത് അഖില കേരളാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 29 മുതല്‍ ജൂണ്‍ 4 വരെ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയില്‍ നടത്തപെടും. ദിവസവും വൈകിട്ട് 4മുതല്‍ രാത്രി 9 മണിവരെയാണ് മത്‌സരങ്ങള്‍ നടക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് കുര്യന്‍ കൈമാരിയേല്‍...

നികുതി വെട്ടിപ്പ്: ലയണല്‍ മെസിയുടെ തടവുശിക്ഷ ശരിവച്ചു

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ. മുമ്പ് വിധിച്ച ശിക്ഷയ്‌ക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി തള്ളി. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ...

മുംബൈ ഇന്ത്യന്‍സിന്‌ മൂന്നാം ഐപിഎല്‍ കിരീടം

ഹൈദരാബാദ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പത്താം എഡിഷനില്‍ കിരീടം മുംബൈയ്‌ക്ക്‌. പൂനെയ്‌ക്കെതിരെ ഒരു റണ്‍സിനാണ്‌ മുംബൈയുടെ ജയം.അവസാന പന്ത്‌ വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ വെറും ഒരു റണ്ണിനാണ്‌ കരുത്തരായ റൈസിങ്‌ പുനെ സൂപ്പര്‍ജയന്‍റ്‌സിനെ മുംബൈ തോല്‍പ്പിച്ചത്‌. ഐ പി എല്‍ പത്താം സീസണില്‍ പുനെയ്‌ക്കെതിരെ മുംബൈയുടെ ആദ്യത്തെ...

സി.കെ വിനീതിന് ഇരട്ടഗോള്‍; ബംഗളുരു എഫ്.സിക്ക് ഫെഡറേഷന്‍ കപ്പ്

കട്ടക്: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഏജീസിനോടുള്ള ‘പ്രതികാരം’ മലയാളി താരം സി.കെ. വിനീത് തീര്‍ത്തത് മോഹന്‍ ബഗാനോടായിരുന്നു. മലയാളത്തിന്റെ പ്രിയതാരം സി.കെ. വിനീതിന്റെ എണ്ണംപറഞ്ഞ രണ്ടു ഗോളില്‍ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്.സിക്ക് കിരീടം. അധികസമയം വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനല്‍ മാമാങ്കത്തില്‍ 20ത്തിനാണ് നീലപ്പട കൊല്‍ക്കത്ത...

പുണെക്ക് ഒരു റണ്‍ തോല്‍വി; മുംബൈ ഐ.പി.എല്‍ ചാമ്പ്യന്മാര്‍

ഹൈദരാബാദ്: മറാത്ത പോരില്‍ മുംബൈ ജേതാക്കള്‍. ഒരു റണ്‍സിനാണ് പൂണെ ഐ.പി.എല്‍ കലാശപ്പോരില്‍ തോറ്റത്. മത്സരത്തിലെ അവസാന പന്തില്‍ പുണെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. എന്നാല്‍ മൂന്ന് റണ്‍സെടുക്കാനെ പുണെക്ക് സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത സ്റ്റീവന്‍ സ്മിത്തും സംഘവും മുംബൈയെ 129 റണ്‍സിന് എറിഞ്ഞ്...

ഫുട്‌ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്ന്‌ പുറത്താക്കുന്നു

കോഴിക്കോട്‌: ദേശീയ ഫുട്‌ബോള്‍ ടീം അംഗവും ഐഎസ്‌എല്‍ താരവുമായ സി കെ വിനീതിനെ ഏജീസ്‌ ജോലിയില്‍ നിന്ന്‌ പുറത്താക്കാന്‍ നടപടി തുടങ്ങി. മതിയായ ഹാജരില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ വിനീതിനെതിരായ നടപടി. 2011 ലാണ്‌ വിനീത്‌ ഏജീസില്‍ നിന്ന്‌ രണ്ട്‌ വര്‍ഷത്തെ ലീവെടുത്തത്‌. തുടര്‍ന്ന്‌ ഐ ലീഗിലും ഐഎസ്‌എല്ലിലുമായി കളിച്ചുവരികയായിരുന്നു. ലീവിനു...

ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌: സാക്ഷിമാലിക്‌ ഫൈനലില്‍

ന്യൂദല്‍ഹി: സാക്ഷിമാലിക്‌ ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ കടന്നു. 24-കാരിയായ സാക്ഷി കസാക്കിസ്ഥാന്റെ അയൗലിം കാസിമോവയെ പരാജയപ്പെടുത്തിയാണ്‌ ഫൈനലിലേക്ക്‌ യോഗ്യത നേടിയത്‌. ജപ്പാന്റെ റിസാക്കോ കവായിയാണ്‌ ഫൈനലില്‍ സക്ഷിയുടെ എതിരാളി. ഒളിമ്പിക്‌ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ്‌ സാക്ഷി മാലിക്‌.
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ